കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യത്തൊട്ടാകെ 10 നും 15 നും ഇടയില്‍ പ്രായമുള്ള 6 മുതല്‍ 10വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കിടയില്‍ നിന്നും ശാസ്ത്ര ഗണിതശാസ്ത്ര പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിഭകള്‍ക്ക് വേണ്ടി ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ശാസ്ത്ര -ഗണിതശാസ്ത്രാ എക്സിബിഷന്‍ 2013 ജൂലയ് 15 ന് മുമ്പായി നടക്കും. സ്കൂള്‍ തലത്തില്‍ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ജില്ലാ തലത്തില്‍ പങ്കെടുക്കുന്നതിനും പ്രോജക്ട് തയ്യാറാക്കുന്നതിനും പ്രദര്‍ശനത്തിനുമായി നല്‍കിയിട്ടുള്ള 5000 രൂപയില്‍ 2500 രൂപ എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും ബാക്കിവരുന്ന തുക ജില്ലാ എക്സിബിഷനുള്ള യാത്രാപ്പടിക്കും മറ്റു ചെലവുകള്‍ക്കും ഉപയോഗിക്കാവുന്നതാണെന്ന് ഇതിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഹരിപ്പാട് ഉപജില്ലയിലെ കുട്ടികള്‍ക്കായി സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പരിശീലനക്ലാസ്സുകള്‍ സംഘടിപ്പിച്ചിരുന്നു.ഇതിനായി കുട്ടികളെ സഹായിക്കുന്നതിന് അദ്ധ്യാപകരുടെ ഹെല്‍പ്പ് ഡസ്ക്കും ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment