സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബറില്‍ നടക്കുന്ന സബ് ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സിനുവേണ്ടിയുള്ള പ്രോജക്ടിന്റെ പ്രവര്‍ത്തനം സബ് ജില്ലയിലെ എല്‍.പി,യു.പി, എച്ച്.എസ് എന്നീവിഭാഗങ്ങളിലുള്ള എല്ലാ സ്കൂളുകളിലും ജൂലയ് 1 ന് ആരംഭിക്കും. ഇതിനു മുന്നോടിയായി ജൂണ്‍ 15 ന് അദ്ധ്യാപകര്‍ക്കുള്ള പരിശീലനം നടന്നു. ജലസംരക്ഷണമാണ്.മുഖ്യവിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്.10 അനുബന്ധമേഖലകളും ഇതില്‍ ഉള്പ്പെടുത്തിയിട്ടുണ്ട്. Centre for Research on Aquatic Resources, P. G. Department of Zoology & Research Centre, S. D. College, Alappuzha യിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജി. നാഗേന്ദ്ര പ്രഭുവിന്റെ മേല്‍നോട്ടത്തിലാണ് വിഷയം തെരഞ്ഞെടുത്തിരിക്കുന്നത്. ഹരിപ്പാട് സബ് ജില്ലയിലെ മുഴുവന്‍ സ്കൂളുകളും ഇതില്‍ പങ്കാളിയാകുന്നതോടെ സബ് ജില്ലയിലെ 9 പഞ്ചായത്തുകളിലെ ജലസ്ത്രോതസ്സുകള്‍ ജലസസ്യങ്ങള്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള് തുടങ്ങി നിരവധി വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ തന്നെ വിദ്യാലയങ്ങളെ അടിസ്ഥാനമാക്കി നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ സംരഭമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാനായി കോളേജ് അദ്ധ്യാപകര്‍ ഉള്‍പ്പെടുന്ന ഒരു വിദഗ്ദസംഘവും രൂപീകരിക്കും. ഇവരുടെ നേതൃത്വത്തില്‍ പ്രോജക്ട് ക്ലിനിക്കുകള്‍ ജൂലയ് മുതല്‍ ഒക്ടോബര്‍ വരെ സംഘടിപ്പിക്കും. ഒക്ടോബറില്‍ നടക്കുന്ന ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന വിവരങ്ങള്‍ ഏകോപിപ്പിച്ചുള്ള സമഗ്രറിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.
പ്രോജക്ട് വിഷയം:
Broad Area of Research – Water Conservation
Preparation of Status Report on the water bodies of Haripad area and the different strategies for water conservation
The following specific areas are suggested to undertake research projects at the LP, UP and High School Levels.
1.Present Status of Aquatic Resources of Haripad – Number of water bodies such as ponds, wells, canals, rivers, streams, lakes, water-filled paddy fields, temple ponds etc. Are they being used? If yes, what are the uses (transport, fishing, irrigation, domestic uses etc). Man made or natural. Polluted or unpolluted. If polluted, the level of pollution. Related topics such as sacred groves and water bodies etc.
2.Study of flora (plants) in the above water bodies – types, abundance, uses & troubles if any, life history etc.
3.Study of fauna (animals) in the above water bodies – types, abundance, uses & troubles if any, life history etc.
4.Level of pollution is the above water bodies – level of pollution, types, reasons, problems due to pollution, remedial measures.
5.The presence and abundance of troublesome weeds - such as Eichhornia (Kula Vaazha), Salvinia (African Paayal) and Pistia (Kudukka Paayal). Level, problems due to their overgrowth, control measures, uses.
6.Number of tube wells in the area- types, uses.
7.Exploitation of Water resources, if any- industries, bottled water companies etc.
8.Water distribution mechanism in the area – government, local bodies, private, tankers, public taps, public ponds/wells etc?
9.Study on the sale of bottled water – types of brands, presence of bottling plants, cost, total sale and market share etc.
10.Innovative suggestions for water conservation – different types of rain water harvesting such as rain water pits, roof top & other types.
No comments:
Post a Comment