ഹരിപ്പാട് : ഹരിപ്പാട് ഉപജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്പെയര്‍ അവാര്‍ഡ് ലഭിച്ചകുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള ക്ലാസ് ഏപ്രില്‍ 17 ന് രാവിലെ ഹരിപ്പാട് ഗവ.യു.പി സ്കൂളില്‍ വെച്ചുനടക്കും. ഇന്‍സ്പെയര്‍ അവാര്‍ഡിന് അര്‍ഹരായ ഹരിപ്പാട് സബ് ജില്ലയിലെ എല്ലാ ഗവണ്‍മെന്റ് -എയ്ഡഡ് സ്കൂളുകളിലേയും എല്ലാ കുട്ടികളും ക്ലാസ്സില്‍ പങ്കെടുക്കേണ്ടതാണ്. ഹരിപ്പാട് സബ് ജില്ലയിലെ മികച്ച സയന്‍സ് ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡും അന്ന് വിതരണം ചെയ്യും. യുവ ശാസ്ത്രജ്ഞനുള്ള ദേശീയ അവാര്‍ഡ് ജേതാവും ആലപ്പുഴ എസ് .ഡി കോളേജിലെ ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ജി .നാഗേന്ദ്ര പ്രഭു ക്ലാസ്സെടുക്കും.ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാത്ത കുട്ടികള്‍ ഏപ്രില്‍ 17 നുമുമ്പ് രജസ്റ്റര്‍ ചെയ്യേണ്ടതാണ്.
No comments:
Post a Comment