SUB DIST. QUIZ & TALENT SEARCH REGISTRATION

ശാസ്ത്രജ്യോതി പരിപാടികള്‍ - തീയതികളിലുംസ്ഥലത്തിലും മാറ്റം

ഹരിപ്പാട്:അഖിലേന്ത്യാപണിമുടക്കുമൂലം ശാസ്ത്രജ്യോതി പരിപാടികളില്‍ ചിലമാറ്റങ്ങള്‍ വരുത്തിയതായി സബ് ജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ അറിയിപ്പില്‍ പറയുന്നു. ഫെബ്രുവരി 20 നു നടക്കേണ്ടിയിരുന്ന സ്കൂള്‍ തല ക്വിസ് മത്സരങ്ങള്‍ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കും.ഫെബ്രുവരി 22ന് വീയപുരം ഗവ.എച്ച്.എസ്സില്‍ വെച്ചു നടക്കേണ്ടിയിരുന്ന സബ് ജില്ലാമത്സരങ്ങള്‍ വീയപുരത്തേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ഫെബ്രുവരി 26 ന് നങ്യാര്‍കുളങ്ങര ഗവ.യു.പി.സ്കൂളിലേക്ക് മാറ്റി.
ഫെബ്രുവരി 26 ന് രാവിലെ 10 മുതല്‍ -ചിത്രരചനാ മത്സരം(യു.പി,എച്ച്.എസ് ) രാവിലെ 11 മുതല്‍ - ക്വിസ് മത്സരം (യു.പി,എച്ച്.എസ് ) ഉച്ചയ്ക്ക് 2 മുതല്‍- ഉപന്യാസ മത്സരം (യു.പി,എച്ച്.എസ് ) എന്ന ക്രമത്തില്‍ നടക്കും. ഫെബ്രുവരി 28 നു നടക്കുന്ന ശാസ്ത്രപ്രഭാഷണം രാവിലെ 10 മണിക്ക് വീയപുരം ഗവ.എച്ച്.എസ്സില്‍വെച്ചു നടക്കും

No comments:

Post a Comment