SUB DIST. QUIZ & TALENT SEARCH REGISTRATION

ശാസ്ത്രജ്യോതി ഉദ്ഘാടനം ചെയ്തു

കാര്‍ത്തികപ്പള്ളി-ഹരിപ്പാട് സബ് ജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് പൊതുവിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന ശാസ്ത്രജ്യോതി പരിപാടിയുടെ സബ് ജില്ലാതല ഉദ്ഘാടനം കാര്‍ത്തികപ്പള്ളി ഗവ.യു.പി സ്കൂളില്‍ എസ്.എസ്.എ മുന്‍ പ്രോജക്ട് ആഫീസറും ഡയറ്റ് സീനിയര്‍ ലക്ചററു (റിട്ട.)മായ സരയൂദേവിടീച്ചര്‍ നിര്‍വ്വഹിച്ചു.എച്ച്.എം ഫോറം കണ്‍വീനര്‍ ജോണ്‍ഫിലിപ്പോസ് സാര്‍ അദ്ധ്യക്ഷതവഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സുഷമടീച്ചര്‍ സ്വാഗതവും സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സബ് ജില്ലാ സെക്രട്ടറി സി.ജി .സന്തോഷ് വിശദീകരണവും നടത്തി. പി.ടി.എ പ്രസിഡന്റ് സുനില്‍ ചൗധരി,സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സെക്രട്ടറി വത്സല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സബ് ജില്ലാ കമ്മിറ്റി അംഗം ചാന്ദിനി ടീച്ചര്‍ കൃത‍ജ്ഞത രേഖപ്പെടുത്തി

No comments:

Post a Comment