ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രോത്സത്തിനുള്ള ഒരുക്കങ്ങള്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി,ഗവ.ബോയ്സ് ഹയര്‍സെക്കന്ററി എന്നിവിടങ്ങളിലായി പൂര്‍ത്തിയായി വരുന്നു. എല്‍.പി.വിഭാഗങ്ങളിലെ ഏതാനും സ്കൂളുകളൊഴികെ സബ് ജില്ലയിലെ മറ്റെല്ലാ സ്കൂളുകളും ശാസ്ത്രോത്സവത്തിന് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.രജിസ്ട്രേഷന്‍ ഒക്ടോബര്‍ 30 ന് അവസാനിച്ചിരുന്നു. ഇക്കുറി ശാസ്ത്രോത്സവത്തിന്റെ നടത്തിപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേളകളില്‍ ഒരു കുട്ടിക്ക് ഏതെങ്കിലും ഒരു മേളയില്‍ മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളു. അപ്പീലുകള്‍ നല്‍കുന്നതിനുള്ള തുകയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. സബ് ജില്ലാതല അപ്പീലിന് 1000 രൂപയും റവന്യൂജില്ലാതല അപ്പീലിന് 1500 രൂപയും സംസ്ഥാനതല അപ്പീലിന് 2000 രൂപയുമായിട്ടാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. ഈ വര്‍ഷം മുതല്‍ ക്വിസ് മത്സരങ്ങളുടെ പോയിന്റ് കൂടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് കണക്കാക്കുന്നതാണ്. അഞ്ചാം ക്ലാസ് ഉള്ള എല്‍.പി.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ യു.പി.വിഭാഗത്തിലാണ് മത്സരിക്കേണ്ടത്. മത്സരാര്‍ത്ഥികള്‍ സ്കൂള്‍ യൂണിഫോമില്‍ മത്സരിക്കാന്‍ പാടില്ലായെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു.
No comments:
Post a Comment