ഹരിപ്പാട് ഉപജില്ല ശാസ്ത്രോത്സവത്തില്‍ ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം ,പ്രവൃത്തി പരിചയം എന്നിവയില്‍ പങ്കെടുക്കുന്നതിനുള്ള ഡേറ്റാ എന്‍ട്രി തീയതി ഒക്ടോബര്‍ 30 ന് വൈകിട്ട് 5 മണി വരേക്ക് നീട്ടിവെച്ചു. ഒക്ടോബര്‍ 27 വരെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വന്നതിനാല്‍ ബഹുഭൂരിപക്ഷം സ്കൂളുകള്‍ക്കും കൃത്യസമയത്ത് ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്. എന്നാല്‍ ഐ.ടി യുടെ തീയതി നവംബര്‍ 1 വരെ നീട്ടിയിട്ടുണ്ട്. മറ്റുള്ളവയുടെ തീയതി ഇനിയും നീട്ടില്ലെന്നും ഒക്ടോബര്‍ 30നകം തന്നെ പൂര്‍ത്തീകരിക്കണമെന്നു അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment