SUB DIST. QUIZ & TALENT SEARCH REGISTRATION

ശാസ്ത്രമേളയ്ക്ക് NCERT സബ് തീമുകള്‍ പ്രയോജനപ്പെടുത്തുക


സ്കൂള്‍ ശാസ്ത്രമേളയ്ക്ക് തയ്യാറാകാമ്പോള്‍ നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. എന്തെങ്കിലും തട്ടിക്കൂട്ടി ഞങ്ങളും അതില്‍ പങ്കാളികളായി എന്നതിനുപ്പുറം  ഇതിന് ചില ലക്ഷ്യങ്ങളുണ്ട് എന്ന് നാം മറന്നു പോകുന്നു. നാം കുട്ടികളെ തയ്യാറാക്കുന്നതിനു മുന്നോടിയായി ആദ്യം  അന്വേഷിക്കേണ്ടത് NCERT ഇതുമായി ബന്ധപ്പെട്ട് എന്ത് Themes and Sub Themes ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നതാണ്. നമ്മുടെ ശാസ്ത്രമേള മാന്വല്‍ പേജ് 27 ല്‍ അടിക്കുറിപ്പായി ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്. " ഓരോ വര്‍ഷവും NCERT നല്‍കുന്ന സബ് തീമുകള്‍ക്ക്  അനുസൃതമായവ ആയിരിക്കണം സബ് ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കേണ്ടത് ... ഈ നിബന്ധനകള്‍ യു.പി.,എച്ച്.എസ് , എച്ച്.എസ്.എസ്,വി.എച്ച്.എസ്.എസ് വിഭാഗങ്ങള്‍ക്ക് ബാധകമാണ് " ഇത് നാം ശ്രദ്ധിക്കാറേയില്ല.  മൂല്യ നിര്‍ണ്ണയം ഇതിനെ അടിസ്ഥാനമാക്കി ആയിരിക്കുകയും ചെയ്യും. ഇതുമൂലം നമ്മുടെ കുട്ടികള്‍ ദിവസങ്ങളോളം ബുദ്ധിമുട്ടിയുണ്ടാക്കിയവ തെരഞ്ഞെടുക്കപ്പെടാതെ പോകുന്നു. ശരിയായ രീതിയില്‍ കാര്യങ്ങള്‍ ഗ്രഹിക്കാതെ പോകുന്നതാണ് നമ്മുടെ പ്രശ്നം.ഇതിനു പരിഹാരം നിര്‍ബന്ധമായുംNCERT നല്‍കുന്ന സബ് തീമുകള്‍ക്ക്  അനുസൃതമായി കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. അതിന് നാം നയ്യാറായാല്‍ സബ് ജില്ല മത്സരത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാം. ശാസ്ത്രവും സമൂഹവു( Science and Society ) മാണ് ഇത്തവണത്തെ പ്രധാനവിഷയം. ഉപവിഷയങ്ങളും ഇതിന് അനുബന്ധമായിട്ടുണ്ട്. ദേശീയതലത്തില്‍ നടക്കുന്ന Jawaharlal Nehru National Science and Environment Exhibition for Children (JNNSEEC)ന്‍റെ ഭാഗമായിട്ടാണ് സംസ്ഥാനതലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുക 
The identified six sub-themes are:
 (i) Industry; 
(ii) Natural resources and their Conservation; 
(iii) Transport and Communication; 
(iv) Information and Education Technology; 
(v) Community Health and Environment; and (vi) Mathematical Modelling.

വിശദവിവരങ്ങള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക 1.പ്രധാനവിഷയം2.വിശദവിവരങ്ങള്‍

No comments:

Post a Comment