സയന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ ഹരിപ്പാട് സബ് ജില്ലയില്‍ സ്പേസ് വീക്ക് ആഘോഷങ്ങള്‍
ഹരിപ്പാട് സബ് ജില്ലയിലെ യു.പി.വിഭാഗം ശാസ്ത്രാദ്ധ്യാപകരുടെ കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 4 മുതല്‍ 10 വരെ ബഹിരാകാശ വാരം ആഘോഷിക്കും. ചൊവ്വയും ക്യൂരോസിററിയുടെ ചൊവ്വാ പര്യവേക്ഷണവുമാണ് പ്രധാന വിഷയമായി സയന്‍സ് ഇനിഷ്യേറ്റീവ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളില്‍ ക്യൂര്യോസിറ്റി പര്യവേക്ഷണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശനം , ചൊവ്വയെ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനം , ചൊവ്വ ക്വിസ് ,ചിത്ര രചനാ മത്സരം തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് സയന്‍സ് ഇനിഷ്യേറ്റീവ് അറിയിച്ചു.
No comments:
Post a Comment