SUB DIST. QUIZ & TALENT SEARCH REGISTRATION

ലോവര്‍ പ്രൈമറി വിഭാഗത്തിന് ഉണര്‍വ്വേകിക്കൊണ്ട് ബാലശാസ്ത്രവേദി പരിശീലനം


രിപ്പാട് സബ് ജില്ലയില്‍ ഇതാദ്യമായി സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്‍..പി.വിഭാഗം ബാലശാസ്ത്രവേദികള്‍ സജീവമാക്കുന്നതിനു മുന്നോടിയായി  അദ്ധ്യാപകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. നങ്യാര്‍കുളങ്ങര ഗവ.യു.പി സ്കൂളില്‍ സെപ്തംബര്‍ 19 ന് നടന്ന പരിശീലനം സ്കൂള്‍ ഹെഡ് മിസ്ട്രസ് രാധാകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ പേരിശ്ശേരി ഗവ.യു.പി.സ്കൂള്‍ ഹെഡ് മാസ്റ്റര്‍ സജിസാര്‍ ക്ലാസ്സെടുത്തു. 31 സ്കുളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ പങ്കെടുത്തു.സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ കണ്‍വീനര്‍ സി.ജി.സന്തോഷ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു .പാണ്ടി ഗവ.എല്‍.പി.സ്കൂളിലെ അദ്ധ്യാപകനായ  രാജീവ് സാര്‍ കൃതജ്ഞത രേഖപ്പെടുത്തി

No comments:

Post a Comment