
1.സംസ്ഥാനതല ഉപന്യാസമത്സരം (ഹൈസ്ക്കൂള്‍ വിഭാഗം ) വിഷയം -ബഹിരാകാശം മാനവസുരക്ഷക്ക് ഇംഗ്ലീഷ്.ഹിന്ദി,മലയാളം എന്നിവയില്‍ ഏതെങ്കിലും ഭാഷയില്‍ എഴുതാം. 2000 വാക്കില്‍ കവിയരുത്. A4 പേപ്പറിന്റെ ഒരു വശത്തുമാത്രമെ എഴുതാവു.കൈകൊണ്ട് എഴുതിയതായിരിക്കണം. മുന്‍ പേജില്‍ പങ്കെടുക്കുന്നകുട്ടിയുടെ പേര്, ക്ലാസ്സ്,പ്രായം ,സ്കൂളിന്റെ പൂര്‍ണ്ണമായ പേര് ,സ്കൂളിന്റേയും കുട്ടിയുടേയും പൂര്‍ണ്ണ വിലാസവും ഫോണ്‍ നമ്പറും ( STD Code ഉള്‍പ്പെടെ). ഹെഡ് മാസ്റ്ററിന്റെ സാക്ഷ്യ പത്രം എന്നിവ സഹിതം സെപ്തംബര്‍ 30 ന് മുമ്പായി വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിന് അയച്ചു കൊടുക്കണം. മികച്ച ഉപന്യാസത്തിന് GSLV Gold Medal ലഭിക്കും
2. ക്വിസ് മത്സരം
X,XI,XII ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി റീജ്യണല്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു സ്കൂളില്‍ നിന്നും 2 കുട്ടികള്‍ അടങ്ങിയ ഒരു ടീമിനെ പങ്കെടുപ്പിക്കാം. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനതീയതി സെപ്തംബര്‍ 28.wsw@vssc,gov,in എന്ന വിലാസത്തിലോ പോസ്റ്റലായോ പങ്കെടുക്കുന്നവരുടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പൂര്‍ണ്ണവിലാസവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കേണ്ടതാണ്. മത്സരം നടക്കുന്ന തീയതി, സമയം , സ്ഥലം എന്നിവ പിന്നീട് അറിയിക്കും
3.സ്കൂള്‍ തല ബഹിരാകാശ പരിപാടികള്‍
ബഹിരാകാശം മാനവ സുരക്ഷക്ക് എന്ന ആശയത്തെ അടിസ്ഥാനമാക്കി ഒക്ടോബര്‍ 4 മുതല്‍ 10 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി സ്കൂള്‍ തലത്തില്‍ ഉപന്യാസം, ക്വിസ് ,ഡിബേറ്റ് ,പ്രസംഗം ,ചിത്രരചന ,മോഡല്‍ നിര്‍മ്മാണം ,പോസ്റ്റര്‍ നിര്‍മ്മാണം , ശാസ്ത്ര സാഹിത്യ പുസ്തകങ്ങളുടെ ശേഖരണം ,ഈആശയവുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ തുടങ്ങിയവയില്‍ മത്സരം സംഘടിപ്പിക്കാവുന്നതാണ്. നടന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ,വിജയികളുടെ ലിസ്റ്റ് എന്നിവ സഹിതം ഒക്ടോബര്‍ 20 ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
ഉപന്യാസവും റിപ്പോര്‍ട്ടും അയക്കേണ്ട വിലാസം-
TheConvener,WSW-2012,TTDG,VSSC,Thiruvananthapuram-695022എന്നവിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment