ബഹിരാകാശ വാരാചരണം -ഹരിപ്പാട് സബ് ജില്ലയില്‍ വിപുലമായ പരിപാടികള്‍
ഹരിപ്പാട് - അന്താരാഷ്ട്ര ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ 4 മുതല്‍ 10 വരെ ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളില്‍ അപ്പര്‍പ്രൈമറി ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 4ന് ബഹിരാകാശ ചരിത്രവുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍നം നടത്തും. ഒക്ടോബര്‍ 7 ന് നാളെയുടെ ബഹിരാകാശം എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികളുടെ പോസ്റ്റര്‍ നിര്‍മ്മാണം, ഒക്ടോബര്‍ 10 ന് സ്കൂള്‍ തല ബഹിരാകാശ ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുമെന്ന് സയന്‍സ് ഇനിഷ്യേറ്റീവ് ഹരിപ്പാട്ട് അറിയിച്ചു.
No comments:
Post a Comment