ഹരിപ്പാട് സബ് ജില്ലയില്‍ പി.സി.റേ അനുസ്മരണവും
ഹരിപ്പാട്- ഭാരതത്തിലെ രസതന്ത്ര ഗവേഷണത്തിനും വ്യവസായത്തിനും അടിത്തറപാകിയ പി.സി.റേയുടെ ജന്മദിനം ആഗസ്റ്റ് 2 ന് ഹരിപ്പാട് സബ് ജില്ലയിലെ മുഴുവന്‍ യു.പി.സ്കൂളുകളിലും,ഹൈസ്കൂളുകളിലെ യു.പി വിഭാഗങ്ങളിലും സയന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ വിവധ പരിപാടികളോടെ ആചരിച്ചു. സ്കൂളുകളില്‍ രാവിലെ പി.സി.റേ അനുസ്മരണ പ്രഭാഷണം നടന്നു. ഉച്ചയ്ക്ക് രസതന്ത്ര ക്വിസും സ്കൂളുകളില്‍ സംഘടിപ്പിച്ചിരുന്നു. പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രാദ്ധ്യാപകര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും സയന്‍സ് ഇനിഷ്യേറ്റീവ് നന്ദി രേഖപ്പെടുത്തി.
No comments:
Post a Comment