SUB DIST. QUIZ & TALENT SEARCH REGISTRATION

നടുവട്ടം വി.എച്ച്.എസ്.എസ് ,പള്ളിപ്പാട്
ശിഷ്യന്മാര്‍ക്ക് ആവേശമുണര്‍ത്തി കുട്ടി അദ്ധ്യാപകര്‍ ക്ലാസ്സെടുത്തു
നടുവട്ടം -ശാസ്ത്ര ലോകത്തിന് എന്നും ആവേശമായിരുന്ന മാഡം ക്യുറിയുടെ ജീവിതം കുട്ടി അദ്ധ്യാപകര്‍ കൂട്ടുകാര്ക്കുമുമ്പില്‍ ആവേശത്തോടെ സ്ലൈഡുകളുടേയും മറ്റും സഹായത്തോടെ  അവതരിപ്പിക്കുമ്പോള്‍  ക്ലാസ്സിലെ പതിവ് രീതികള്‍ക്ക് താല്‍ക്കാലികമായി വിടനല്‍കി ക്ലാസ് ശ്രദ്ധയോടെ അവര്‍  കേട്ടിരുന്നു.ജൂലയ് 4 ന് മാഡം ക്യുറി അനുസ്മരണത്തോടനുബന്ധിച്ച്  പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സിലെ കുട്ടികളാണ് അദ്ധ്യാപകരായി കുട്ടികള്‍ക്ക് ക്ലാസ്സെടുത്ത് മാതൃക സൃഷ്ടിച്ചത്. ഇവരുടെ ക്ലാസ്സുകള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഏതാനും ശാസ്ത്രാദ്ധ്യാപകരും കൂട്ടിനുണ്ടായിരുന്നു.ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിഷ്ണു, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഹരികൃഷ്ണന്‍ ആമ്പാടി, അഖില്‍ എന്നിവരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഉച്ചയ്ക്കുശേഷം കുട്ടികള്‍ക്കായി  ഉപന്യാസമത്സരവും സംഘടിപ്പിച്ചു.

No comments:

Post a Comment