SUB DIST. QUIZ & TALENT SEARCH REGISTRATION

സയന്‍സ് എക്സ്പ്രസ് ജൂലയ് 1 മുതല്‍ 4 വരെ കായംകുളത്ത്

ഹരിപ്പാട്:-കാലാവസ്ഥാ വ്യതിയാനവും അതിനുള്ള കാരണങ്ങളും തുടങ്ങി വിവിധ കാര്യങ്ങള്‍ പ്രതിപാദിച്ചുകൊണ്ട്  കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വിഭാഗവും  ഇന്ത്യന്‍ റയില്‍വേയും സഹകരിച്ചുകൊണ്ടുള്ള സഞ്ചരിക്കുന്ന ശാസ്ത്രവണ്ടി ജൂലയ് 1 മുതല്‍ 4 വരെ  കായംകുളം റയില്‍വേ സ്റ്റേഷനില്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമായിരിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെയാണ്  സന്ദര്‍ശന സമയം. സ്കൂളുകള്‍ക്കായി പ്രത്യേക സന്ദര്‍ശന സമയം അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 
www.scienceexpress.in  സന്ദര്‍ശിക്കുക. ഹരിപ്പാട് സബ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും ഈ അവസരം പ്രയോജനപ്പെടുത്താന്‍ പരമാവധി ശ്രദ്ധിക്കേണ്ടതാണ്.

No comments:

Post a Comment