SUB DIST. QUIZ & TALENT SEARCH REGISTRATION

ലാബ് -2016 ന് ആഗസ്റ്റ് 1 ന് തുടക്കം


ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സയന്‍സ് ഇനിഷ്യേറ്റീവിന്‍റെ സഹകരണത്തോടെ എല്‍. പി മുതല്‍ ഹൈസ്ക്കൂള്‍ വരെയുള്ള മുഴുവന്‍ സ്കൂളുകളിലേയും സയന്‍സ് ലാബുകള്‍ ബഹുജനപിന്തുണയോടെ ശാക്തീകരിക്കുന്ന ലാബ് -2016 ആഗസ്റ്റ് 1 മുതല്‍ ആരംഭിക്കും '.നമുക്ക് കുട്ടികളെ ശാസ്ത്രജ്ഞരാക്കാം ' എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം സബ് ജില്ലയിലെ 58 സ്കൂളുകളും അവിടുത്തെ സയന്‍സ് ക്ലബ്ബുകളും അദ്ധ്യാപകരും പി.ടി.എ , എസ്.എം.സികള്‍ സമൂഹം എന്നിവരുടെ പിന്തുണയോടെയാവും പരിപാടി നടപ്പാക്കുക. 4 ഘട്ടങ്ങളായിട്ടാണ്  ഈ പരിപാടി പൂര്‍ത്തിയാക്കുന്നത്. സബ് ജില്ലയിലെ എല്ലാ സ്കൂളുകളിലേയും ശാസ്ത്രലാബുകള്‍ പാഠപുസ്തകങ്ങള്‍ക്കനുസൃതമായി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയുടെ വിജയത്തിനായി സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ എല്ലാവരുടേയും സഹായസഹകരണം അഭ്യര്‍ത്ഥിച്ചു

No comments:

Post a Comment