SUB DIST. QUIZ & TALENT SEARCH REGISTRATION

അക്ഷരജ്യോതി- സ്കൂള്‍ തല സാക്ഷരതാപരിപാടിക്ക് ആഗസ്റ്റ് 8 ന് തുടക്കം

ഹരിപ്പാട്:ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ , ശാസ്ത്രാദ്ധ്യാപകകൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവിന്‍റെ സഹകരണത്തോടെ ഹരിപ്പാട് സബ് ജില്ലയിലെ 4 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ മാതൃഭാഷ വായിക്കാനും എഴുതാനും അറിയാതെയുള്ള കുട്ടികളെ സാക്ഷരരാക്കുന്നതിനായി നടപ്പിലാക്കുന്ന അക്ഷരജ്യോതി പരിപാടിയ്ക്ക് 2016 ആഗസ്റ്റ് 8 ന്  സബ്ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ തുടക്കം കുറിക്കും. ഉച്ചയ്ക്ക് ശേഷം1.15 മുതലാണ് സ്കൂളുകളില്‍ അക്ഷരജ്യോതി നടക്കുക.' Each one Teach one ' എന്ന രീതിയിലാണ് സ്കൂളുകളില്‍ ഇത് നടപ്പിലാക്കുക. ഇതിനായി അക്ഷരബോധമുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂളിന്‍റെ അടിസ്ഥാനത്തില്‍ പരിശീലനം നല്‍കി അക്ഷരസേന രൂപീകരിക്കും. ഈ അക്ഷര സേനാംഗങ്ങളായിരിക്കും സഹപാഠികളെ അക്ഷരം പഠിപ്പിക്കുന്ന പരിപാടി  ഏറ്റെടുക്കക. സ്കൂള്‍ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും.   വേണ്ടമൊഡ്യൂള്‍ സയന്‍സ് ഇനിഷ്യേറ്റീവ് തയ്യാറാക്കി നല്‍കും.ഇതിനായുള്ള മൊ‍ഡ്യൂള്‍ ആഗസ്റ്റ് 8 ന് രാവിലെ സയന്‍ഷ്യയിലൂടെ ലഭ്യമാകും. പരിപാടികളുടെ വിജയത്തിനായി എല്ലാ അദ്ധ്യാപകരുടേയും സഹകരണം  ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment