SUB DIST. QUIZ & TALENT SEARCH REGISTRATION

സയന്‍സ് സ്കൂള്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. തീയതി നീട്ടി. അവസാനതീയതി സെപ്തംബര്‍ 3


ഹരിപ്പാട് : ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ , ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവിന്‍റെ സഹകരണത്തോടെ സബ് ജില്ലയിലെ  പൊതുവിദ്യാലയങ്ങളില്‍ ( ഗവ. / എയ്‍ഡഡ് ) പഠിക്കുന്ന ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിക്കുന്ന സയന്‍സ് സ്കൂള്‍ പരിപാടിയുടെ സബ്ജില്ലാതല ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. യു.പി, ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ പഠിക്കുന്ന ഗവേഷണാഭിരുചിയുള്ള സമര്‍ത്ഥരായ കുട്ടികളെയാണ് ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നത്. അങ്ങനെയുള്ള കുട്ടികളെ കണ്ടെത്താനായില്ലെങ്കില്‍ ആ സ്കൂളിന്‍റെ രജിസ്ട്രേഷന്‍ നടത്തേണ്ടതില്ല. 50 കുട്ടികള്‍ക്കായി ഈ പരിശീലന പരിപാടി പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ നിര്‍ബന്ധമായും കുട്ടിയ്ക്ക്     ഗവേഷ ണാഭിരുചിയുണ്ടെന്ന് ഉറപ്പാക്കിയശേഷം മാത്രമെ രജിസ്ട്രേഷന്‍ നടത്താന്‍ പാടുള്ളു. ഒരു സ്കൂളില്‍ നിന്നും യു.പി. ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി ഓരോ കുട്ടിക്കുമാത്രമെ പങ്കെടുക്കാന്‍ അവസരമുണ്ടാകു. യു.പി വിഭാഗത്തില്‍ 6,7 ക്ലാസ്സുകളിലെ കുട്ടികളേയും ഹൈസ്ക്കൂളില്‍ 8,9 ക്ലാസ്സുകളിലേയും കുട്ടികളെ പരിഗണിച്ചാല്‍ മതിയാകും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ശാസ്ത്രജ്ഞര്‍ , ശാസ്ത്ര പ്രവര്‍ത്തകര്‍ ,അദ്ധ്യാപകര്‍ എന്നിങ്ങനെ ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ടവരുമായി സംവദിക്കുന്നതിനും കുട്ടികളുടെ ശാസ്ത്രാശങ്ങളും സംശയങ്ങളും  പങ്കുവെയ്ക്കുന്നതിനുമുള്ള അവസരം ഉണ്ടായിരിക്കും.  ഇവരിലൂടെ ഭാവി ശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യമാക്കുന്നത്. രജിസ്ട്രേഷനായി മെനുബാറില്‍ നല്‍കിയിരിക്കുന്ന  Registration എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

No comments:

Post a Comment