ഇന്‍സ്പെയര്‍ എക്സിബിഷനില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹരിപ്പാട് -ആലപ്പുഴ, പത്തനംതിട്ട റവന്യൂജില്ലാ ഇന്‍സ്പെയര്‍ എക്സിബിഷന്‍ ആഗസ്റ്റ് 10 തിങ്കളാഴ്ചരാവിലെ 9 മുതല്‍ ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ , ഹരിപ്പാട് ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നിവിടങ്ങളിലായി നടക്കും. രാവിലെ 8 മണിമുതല്‍
ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.9 മണിക്കുമുമ്പായി രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം.കുട്ടികളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലം മുന്‍കൂട്ടി നിശ്ചയിച്ച് അലോട്ട് ചെയ്തിരിക്കും.
രജിസ്ട്രേഷന്‍
ഹരിപ്പാട് സബ് ജില്ലയില്‍ നിന്നും പങ്കെടുക്കുന്ന കുട്ടികള്‍ ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ചുരജിസ്ട്രേഷന്‍ കൗണ്ടറില്‍ നല്‍കേണ്ടതാണ്. ഉച്ചയയ്ക്ക് ശേഷം 1.30 മുതല്‍ മറ്റുസ്കൂളുകളിലെ കുട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ക്കു വിധേയമായി സന്ദര്‍ശനം അനുവദിക്കുന്നതാണ്.
കുട്ടികള്‍ പൂരിപ്പിച്ചുകൊണ്ടുവരേണ്ട രജിസ്ട്രേഷന്‍ ഫോറം
No comments:
Post a Comment