പൊതുവിദ്യാഭ്യാസവകുപ്പ് അഭിമാനപൂര്‍വ്വം സംസ്ഥാന ശാസ്ത്രമേളയില്‍ മികച്ചവിജയം നേടുന്ന റവന്യൂജില്ലക്ക് നല്‍കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തുന്ന സ്വര്‍ണക്കപ്പിന് പണം സ്വരൂപിക്കാന്നതിനുവേണ്ടി 2014 സെപ്തംബര്‍ 23 ന് സംസ്ഥാനത്തെ എല്‍ പി മുതല്‍ +2 വരെയുള്ള സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നായി രാവിലെ 10 മുതല്‍ 11 വരെയുള്ള സമയത്ത് 1 രൂപാവീതം ശേഖരിക്കുന്നു.ഹരിപ്പാട് സബ് ജില്ലയിലെ സര്‍ക്കാര്‍ ,എയ്ഡഡ് , അംഗീകൃത സ്കൂളുകളില്‍ നിന്നും ഈ തുക ശേഖരിക്കേണ്ടതും പ്രഥമാദ്ധ്യാപകര്‍ ഈ തുക സെപ്തംബര്‍ 23,24 തീയതികള്‍ക്കുള്ളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍റെ ജഗതി ബ്രാഞ്ചില്‍ മാറത്തക്കവിധം ഡി.ഡി എടുത്ത് സെപ്തംബര്‍ 25 ന് 12 മണിക്കുമുമ്പായി ഡി.ഡി ,കവറിംഗ് ലെറ്റര്‍,Annexure -1എന്നിവ സഹിതം ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ എത്തിക്കേണ്ടതാണ്. ഇതിനേപ്പറ്റി കൂടുതലറിയാന്‍ ഡി.പി.ഐയില്‍ അശോകകുമാര്‍ . D, Y(1) Section, O/o The DPI Thiruvananthapuram.Mobile No. 9895068336 ) ബന്ധപ്പെടാവുന്നതാണ്
ഹരിപ്പാട് സബ് ജില്ലയിലെ മുഴുവന്‍ സ്കൂളുകളും സയന്‍സ് ക്ലബ്ബും ഈ പരിപാടി ആവേശപൂര്‍വ്വം ഏറ്റെടുക്കുകയും മുഴുവന്‍ കുട്ടികളില്‍ നിന്നും ഈ പണം ശേഖരിക്കുന്നതിനുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുമാണെന്ന് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ എല്ലാ ശാസ്ത്രാദ്ധ്യാപകരോടും അഭ്യര്‍ത്ഥിച്ചു.
1.Sastramela GOLD CUP DPI Circular
1.Sastramela GOLD CUP DPI Circular
No comments:
Post a Comment