SUB DIST. QUIZ & TALENT SEARCH REGISTRATION

ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പരിശീലനം ജൂലയ് 5 ന് ആരംഭിക്കും

ഹരിപ്പാട് - സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍, സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന 2013-14 വര്‍ഷത്തെ ഇന്‍സ്പെയര്‍ അവാര്‍ഡിന് അര്‍ഹാരായ കുട്ടികള്‍ക്കുള്ള പരീശീലനം 2014 ജൂലയ് 5 ന് ഹരിപ്പാട്ട് ആരംഭിക്കും (സ്ഥലം പിന്നീട് അറിയിക്കും) ആലപ്പുഴ എസ്.ഡി കോളേജിലെ ജന്തുശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.നാഗേന്ദ്രപ്രഭുവിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുക.അദ്ദേഹത്തെ സഹായിക്കാനായി വിദഗ്ദരായ ഒരുപറ്റം അദ്ധ്യാപകരും ഉണ്ടാകും. ജില്ലാതലപ്രദര്‍ശനം നടക്കും വരെ ക്ലാസ്സുകള്‍ തുടരും.കഴിഞ്ഞവര്‍ഷം പരിശീലനപരിപാടിയില്‍ പങ്കെടുത്ത 5 കുട്ടികള്‍ക്ക് സംസ്ഥാനതലത്തിലേക്കും ഒരു കുട്ടിയെ ദേശീയതലത്തിലേക്കും തെരഞ്ഞെടുത്തിരുന്നു.

No comments:

Post a Comment