ഹരിപ്പാട് സബ് ജില്ലാസയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് , കേരളസംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ , മാതൃഭൂമി സീഡ് എന്നിവയുടെ സഹകരണത്തോടെ ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ദേശീയശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി 2014 ഫെബ്രുവരി 1 മുതല്‍ 28 വരെ ശാസ്ത്രബോധം പരിപോഷിപ്പിക്കാന്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ശാസ്ത്രവിജ്ഞാന പരിപാടിയാണ് ശാസ്ത്ര -2014. നമ്മുടെ സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ ഏറിയ പങ്കും സാധാരണക്കാരായ കുട്ടികളാണ്. അവരുടെ ശാസ്ത്രനിലവാരവും ശാസ്ത്രബോധവും ഉയര്‍ത്തുകയെന്നതാണ് സബ് ജില്ലാസയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിന്റെ പ്രയോജനം പരമാവധി കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയണം. ശാസ്ത്രപ്രഭാഷണങ്ങള്‍ക്ക് പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും അവരുടെ സംശയദുരീകരണത്തിനുള്ള അവസരം ഇതിലൂടെ സൃഷ്ടിക്കാന്‍ കഴിയും, പൊതുവിദ്യാഭ്യാസത്തിന്റെ നന്മകളെ തിരിച്ചറിയുക എന്നൊരു സന്ദേശം കൂടി ശാസ്ത്ര -2014 ലൂടെ നമ്മള്‍ സൃഷ്ടിക്കുന്നുണ്ട്. പരിപാടികള്‍ കൃത്യമായി സ്കൂളുകളില്‍ നടപ്പാക്കുകയും സബ് ജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരം തൊട്ടടുത്തദിവസം 5 മണിക്കുമുമ്പായി സയന്‍ഷ്യയുടെ രജിസ്ട്രേഷന്‍ പേജില്‍ കയറി നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം സബ് ജില്ലാ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതല്ല.
ശാസ്ത്ര -2014കാര്യപരിപാടികള്‍
2014 ഫെബ്രുവരി 1 - ഉദ്ഘാടനം
രാവിലെ 10 മണി നടുവട്ടം വി.എച്ച്.എസ് .എസ് , പള്ളിപ്പാട്
(സബ് ജില്ലയിലെ എല്ലാ ശാസ്ത്രാദ്ധ്യാപകരും കുറഞ്ഞത് 5 കുട്ടികളും ഓരോവിഭാഗത്തില്‍ നിന്നും പങ്കെടുപ്പിക്കണം)
ശാസ്ത്രപ്രഭാഷണം - ഡോ.ജി .നാഗേന്ദ്രപ്രഭു
( അസോ. പ്രൊഫ. ജന്തുശാസ്ത്രഗവേഷണവിഭാഗം, എസ്.ഡി.കോളേജ് ആലപ്പുഴ)
വിഷയം - ശാസ്ത്രവും മനുഷ്യനും
2014 ഫെബ്രുവരി 6 - ഉച്ചയ്ക്ക് 2.30ന്
ക്വിസ് മത്സരം -സ്കൂള്‍തലം
( എല്‍. പി,യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് ) 2014 ഫെബ്രുവരി 8- രാവിലെ 10 മണി
ശാസ്ത്രപ്രഭാഷണം - ഡോ.ശ്രീജിത്ത് .കെ.പിഷാരടി
( അസോ. പ്രൊഫ ഭൗതികശാസ്ത്രവിഭാഗം,
എസ്.ഡി.കോളേജ് ആലപ്പുഴ)
വിഷയം - ഭൗതിക ശാസ്ത്രത്തിലെ നൂതനമേഖലകള്‍
സ്ഥലം - ഗവ.യു.പി സ്കൂള്‍ , കാര്‍ത്തികപ്പള്ളി
2014 ഫെബ്രുവരി 12- ഉച്ചയ്ക്ക് 2.30
ഉപന്യാസമത്സരം ( സ്കൂള്‍തലം)
യു.പി,എച്ച്.എസ്, എച്ച്.എസ്.എസ്
( മൂന്നുവിഷയം നല്‍കും . ഒന്ന് നറുക്കിട്ടെടുക്കണം. വിഷയം പിന്നീട് അറിയിക്കും)
2014 ഫെബ്രുവരി 15 - രാവിലെ 10 മണി
ശാസ്ത്രപ്രഭാഷണം അമൃതാ സെബാസ്റ്റ്യന്‍.കെ.എസ്
( ജില്ലാ എക്സക്യൂട്ടീവ്, മാതൃഭൂമി , ആലപ്പുഴ)
വിഷയം - പരിസ്ഥിതിയും മനുഷ്യപുരോഗതിയും
സ്ഥലം - ഗവ.യു.പി സ്കൂള്‍ , നങ്ങ്യാര്‍കുളങ്ങര
2014 ഫെബ്രുവരി 19- രാവിലെ 10.30
പെയിന്റിഗ് മത്സരം സ്കൂള്‍തലം
(എല്‍പി,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് )
( വിഷയം പിന്നീട് അറിയിക്കും )
2014 ഫെബ്രുവരി 19- രാവിലെ 10.30
പ്രസംഗമത്സരം -സ്കൂള്‍തലം
( യു.പി,എച്ച്.എസ്, എച്ച്.എസ്.എസ്
( മൂന്നുവിഷയം നല്‍കും . ഒന്ന് നറുക്കിട്ടെടുക്കണം. വിഷയം പിന്നീട് അറിയിക്കും)
2014 ഫെബ്രുവരി 24 - രാവിലെ 10മണി
സബ് ജില്ലാതല മത്സരങ്ങള്‍
സ്ഥലം - ഗവ.യു.പി സ്കൂള്‍ , നങ്ങ്യാര്‍കുളങ്ങര
( മത്സരത്തിന് കൃത്യസമയത്തുതന്നെ എത്തിച്ചേരേണ്ടതാണ്. അല്ലാത്തപക്ഷം പ്രവേശിപ്പിക്കുന്നതല്ല)
2014 ഫെബ്രുവരി 25 - രാവിലെ 9.30
സബ് ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ്
സ്ഥലം ബി.ആര്‍സി ഹരിപ്പാട്
2014 ഫെബ്രുവരി 28 - ദേശീയ ശാസത്രദിനം -സമാപനം
ശാസ്ത്രപ്രഭാഷണം സിബി.കെ.എസ്
( അസോ. പ്രൊഫ. ഗവ.എഞ്ചിനിയറിംഗ് കോളേജ് തിരുവനന്തപുരം)
വിഷയം -വിസ്മയിപ്പിക്കുന്ന ശാസ്ത്രം മാനവപുരോഗതിക്ക്
സ്ഥലം - ഗവ.എച്ച്.എസ് വീയപുരം എല്ലാ ശാസ്ത്രകുതുകികള്‍ക്കും സ്വാഗതം
No comments:
Post a Comment