ഹരിപ്പാട്: ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ,സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവ മാതൃഭൂമി സീഡുമായി സഹകരിച്ചുകൊണ്ട് ഹരിപ്പാട് സബ് ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിവരുന്ന സീസണ്‍വാച്ച് പരിപാടി ഏതാനുംസ്കൂളുകളൊഴികെ മിക്ക സ്കൂളുകളിലും കാര്യക്ഷമമായി നടക്കുന്നില്ലായെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സയന്‍സ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമെന്നനിലയില്‍ അടിയന്തിരമായി സ്കൂള്‍തല സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാര്‍ സീസണ്‍വാച്ച് സ്കൂള്‍തല കോ- ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ടുകൊണ്ട് പ്രവര്‍ത്തനം സജീവമാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ചില സ്കൂളുകളില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും വിവരങ്ങള്‍ സീസണ്‍വാച്ചസൈറ്റിലേക്ക് നല്‍കുന്നില്ല. ഈ സ്കൂളുകള്‍ സീസണ്‍വാച്ച് സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടേണ്ടതും വിവരങ്ങള്‍ സൈറ്റിലേക്ക് അപ് ലോഡ് ചെയ്യേണ്ടതുമാണെന്ന് സയന്‍സ് ക്ലബ്ബ് സബ് ജില്ലാ അസോസിയേഷന്‍ സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു
No comments:
Post a Comment