SUB DIST. QUIZ & TALENT SEARCH REGISTRATION

സബ്ജില്ലാ സെമിനാര്‍ മത്സരം ആഗസ്റ്റ് 3 വീയപുരം ഗവ.എച്ച്.എസ്സില്‍. 11 സ്കൂളുകള്‍ രജിസ്റ്റര്‍ ചെയ്തു

ഹരിപ്പാട് : ഹരിപ്പാട് സബ് ജില്ലാ സെമിനാര്‍ മത്സരം ആഗസ്റ്റ് 3 ന് വീയപുരം ഗവ.എച്ച്.എസ്സില്‍ വെച്ചു രാവിലെ 10 മണിക്കു് ആരംഭിക്കും. ഇക്കുറി ചരിത്രത്തിലാദ്യമായി 12 ഹൈസ്ക്കൂളുകളില്‍ 11 സ്കൂളുകള്‍ സെമിനാറില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തു. പങ്കെടുക്കുന്ന കുട്ടികള്‍ രാവിലെ 9.30 നു തന്നെ സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്. സ്കൂള്‍ മേലധികാരി ഒപ്പിട്ട എന്‍ട്രി ഫോമിന്റെ കോപ്പിയുമായി വേണം മത്സരാര്‍ത്ഥികള്‍ എത്തിച്ചേരാന്‍. വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും മത്സരം സംഘടിപ്പിക്കുക. വൈകിയെത്തുന്ന മത്സരാര്‍‍ത്ഥികളെ പങ്കെടുപ്പിക്കുന്നതല്ല.രാവിലെ 9.30 നു തന്നെ എത്തിച്ചേരാന്‍ ശ്രമിക്കേണ്ടതാണ്. എസ്കോര്‍ട്ടിംഗ് ടീച്ചേഴ്സ് ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.സ്ലൈഡ് , ചാര്‍ട്ട് എന്നിവ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം സംഘാടകര്‍തന്നെ നല്‍കും. പരിപാടിയുടെ വിജയത്തിന് എല്ലാ ശാസ്ത്രാദ്ധ്യാപകരുടേയും സഹകരണം ഉണ്ടാകണമെന്ന് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment