ഹരിപ്പാട് സബ് ജില്ലാ സെമിനാര്‍ മത്സരത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂലയ് 29നകം സ്കൂളുകള്‍ പൂര്‍ത്തീകരിക്കണമെന്ന് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറി അറിയിച്ചു. സ്കൂളുകളെ ആവര്‍ത്തിച്ച് അറിയിച്ചിട്ടും ഇതുവരെ രണ്ടു സ്കൂളുകള്‍ മാത്രമെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. സബ് ജില്ലയിലെ ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു സ്കൂളില്‍ നിന്നും പരമാവധി 2 കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. മത്സരത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സയന്‍ഷ്യയുടെ സയന്‍സ് ക്ലബ്ബ് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലയ് 29 നകം രജിസ്റ്റര്‍ ചെയ്യാത്ത ഒരു സ്കൂളിനേയും മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ലായെന്നും കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തരുതെന്നും സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.
No comments:
Post a Comment