SUB DIST. QUIZ & TALENT SEARCH REGISTRATION

ലോക പരിസ്ഥിതി ദിനം -ഹരിപ്പാട് സബ് ജില്ലയില്‍ വിപുലമായ പരിപാടികള്‍


ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഹരിപ്പാട് സബ്  ജില്ലയിലെ സ്കൂളുകളില്‍ സബ് ജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍, സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. അന്നു രാവിലെ എല്‍.പി സ്കൂളുകളില്‍ വൃക്ഷത്തൈനടുകയും'ചിന്തിക്കുക,ഭക്ഷിക്കുക,പാഴാക്കാതിരിക്കുക ' എന്നതിനെ അടിസ്ഥാനമാക്കി അദ്ധ്യാപകര്‍ കുട്ടികളോട് സംവദിക്കും.
 യു.പി,എച്ച്.എസ് വിഭാഗങ്ങളില്‍ അന്നുരാവിലെ സ്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കും. രാവിലെ 11 മണിക്ക് 'ചിന്തിക്കുക,ഭക്ഷിക്കുക,പാഴാക്കാതിരിക്കുക ' എന്ന വിഷയത്തേപ്പറ്റി ഉപന്യാസമത്സരം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.30 മുതല്‍  ക്വിസ് മത്സരം നടക്കും. ക്വിസ് മത്സരത്തിനുള്ള ചോദ്യങ്ങള്‍ജൂണ്‍ 5 ന് രാവിലെ 10 മണിയോടെ ഓണ്‍ലൈനായി ലഭ്യമാകും. ഇതിന്റെ രഹസ്യ യൂസര്‍ നെയിം, പാസ് വേഡ് സയന്‍സ് ക്ലബ് കണ്‍വീനര്‍ മാര്‍ക്ക് നല്‍ന്നതാണ്.  സയന്‍സ് ഇനിഷ്യേറ്റീവ് വിജയികള്‍ക്കു നല്‍കുന്ന സര്‍ട്ടിഫിക്കേറ്റ്ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്.  ഇത് മള്‍ട്ടികളര്‍ ലേസര്‍ പ്രിന്റ് എടുത്ത് കുട്ടികള്‍ക്ക് നല്‍കണം.ഇതിനോടൊപ്പം സ്കൂളുകള്‍ക്ക്  തനതുപരിപാടികളും സംഘടിപ്പിക്കാവുന്നതാണ്


No comments:

Post a Comment