ചാന്ദ്രദിനം - സയന്‍സ് ഇനിഷ്യേറ്റീവിന്‍റെ ആഭിമുഖ്യത്തില്‍ ബഹിരാകാശ ക്വിസ്

ജൂലയ് 21 , ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ഇനിഷ്യേറ്റീവിന്‍റെ ആഭിമുഖ്യത്തില്‍ സബ് ജില്ലയിലെ സ്കൂളുകളില്‍ ബഹിരാകാശ ക്വിസ് സംഘടിപ്പിക്കും. ഇതിനുള്ള ചോദ്യപേപ്പറുകള്‍ ഓണ്‍ ലൈനായി സ്കൂളുകളില്‍ വെള്ളിയാഴ്ചയോടെ ലഭ്യമാക്കുമെന്ന് സയന്‍സ് ഇനിഷ്യേറ്റീവ് അറിയിച്ചു. സയന്‍സ് ഇനിഷ്യേറ്റീവിലെ അംഗങ്ങള്‍ക്ക് പ്രത്യേക യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് ചോദ്യപേപ്പര്‍ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. ഹൈസ്ക്കൂള്‍ വിഭാഗത്തിനുള്ള ചോദ്യപേപ്പറും ഇതിനോടൊപ്പം ലഭ്യമാണ്. അതാത് സ്കൂളിലെ സയന്‍സ് ഇനിഷ്യേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ ചോദ്യപേപ്പറുകള്‍ഡൗണ്‍ ലോഡ് ചെയ്ത് നല്‍കും. ഇക്കുറി വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ സയന്‍സ് ഇനിഷ്യേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍മാരെ നേരിട്ട് അറിയിക്കും.
No comments:
Post a Comment