ജൂണ്‍ 6 നു നടന്ന അപൂര്‍വ്വ ആകാശക്കാഴ്ചയ്ക്ക് ഹരിപ്പാട് സബ്ജില്ലയിലെ എല്ലായു.പിസ്കൂളുകളിലേയും ഹൈസ്ക്കൂളുകളിലേയും നൂറുകണക്കിന് കുട്ടികള്‍ സാക്ഷികളായി. ആകാശ നിരീക്ഷകരെ നിരാശപ്പെടുത്തി കാര്‍മേഘങ്ങള്‍ മൂടിയെങ്കിലും രാവിലെ 9 മണിയോടെ ആകാശം തെളിഞ്ഞതോടെ ശുക്രസംതരണം നിരീക്ഷിക്കാന്‍ വിദ്യാലയങ്ങളില്‍ അദ്ധ്യാപകരും കുട്ടികളും ആവേശത്തോടെ എത്തിച്ചേര്‍ന്നു. സബ് ജില്ലയിലെ മിക്ക സ്കൂളുകളിലും രാവിലെ 8 മണിയോടുകൂടി കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്നു. ശുക്രസംതരണം നിരീക്ഷിക്കാനായി ഹരിപ്പാട് സബ്ജില്ലയിലെ സ്കൂളുകളില്‍ 1000 സൗരകണ്ണടകള്‍ സയന്‍സ് ഇനിഷ്യേറ്റീവ് വിതരണം ചെയ്തിരുന്നു. ഹരിപ്പാട് ഗവ.ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ സയന്‍സ് ഇനിഷ്യേറ്റീവിന്റേയും ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും ആഭിമുഖ്യത്തില്‍ ശുക്രസംതരണം നിരീക്ഷിക്കുന്നതിന് പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. സയന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ ക്ലാസ്സും സംഘടിപ്പിച്ചിരുന്നു.നിയാസ് ഖാന്‍ ,സി.ജി.സന്തോഷ്(സയന്‍സ് ഇനിഷ്യേറ്റീവ് ),മുഹമ്മദ് അസ്ലാം,സുധീഷ്,സോമാരാജന്‍ (ശാസ്ത്രസാഹിത്യപരിഷത്ത് )തുടങ്ങിയവര്‍ നേതൃത്വം നല്‍കി.സയന്‍ഷ്യയില്‍ ശുക്രസംതരണത്തിന്‍റെ ലൈവ് വെബ്കാസ്റ്റിംഗും ഒരുക്കിയിരുന്നു.
No comments:
Post a Comment