ജൂണ്‍ 6നു നടക്കുന്ന ശുക്രസംതരണം വീക്ഷിക്കുവാനായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഹരിപ്പാട് ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടിലാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ സയന്‍സ് ഇനിഷ്യേറ്റീവിന്റെ സഹകരണത്തോടെ രാവിലെ മുതല്‍ തന്നെ വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്
സൂര്യബിംബത്തിനു മുന്നിലൂടെ ശുക്രന്‍ ഒരു പൊട്ടുപോലെ കടന്നുപോകുന്ന പ്രതിഭാസമാണ് ശുക്രസംതരണം. ഉദയം മുതല്‍ ദൃശ്യമാകുന്ന സംതരണം രാവിലെ 5.52വരെ തുടരും. നൂറ്റാണ്ടില്‍ തന്നെ അപൂര്‍വ്വമായി സംഭവിക്കുന്ന ഈ കാഴ്ചയെ വരവേല്‍ക്കുന്നതിന് ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രേമികളും വിദ്യാര്‍ത്ഥികളും ആകാംക്ഷയോടെ കാത്തിരിക്കുന്നു.
വീക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സൂര്യനെ നഗ്നനേതൃങ്ങള്‍ കൊണ്ട് നിരീക്ഷിക്കുന്നത് അപകടകരമാണ്. സൂരക്ഷിതമായ സൗരക്കണ്ണടകള്‍ ഉപയോഗിച്ചും ടെലസ്കോപ്പ് ഉപയോഗിച്ച് സ്ക്രീനില്‍ പതിപ്പിച്ചും ഈ പ്രതിഭാസം നിരീക്ഷിക്കാനാവും.സൗരക്കണ്ണടയിലൂടെയും തുടര്‍ച്ചയായി സൂര്യനെ നിരീക്ഷിക്കുന്നത് അപകടകരമാണ്. പത്ത് സെക്കന്റില്‍ കുറഞ്ഞ സമയമേ നിരീക്ഷിക്കാന്‍ പാടുള്ളു. ശക്തമായ സൂര്യപ്രകാശമുള്ളപ്പോള്‍ സമയം ഇതിലും കുറയ്ക്കേണ്ടതാണ്.
കുട്ടികള്‍ക്ക് ഇതിനേക്കറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാല്‍ അദ്ധ്യാപകര്‍ കുട്ടികളേ ഇക്കാര്യം അറിയിക്കണമെന്ന് സയന്‍സ് ഇനിഷ്യേറ്റീവ് അദ്ധ്യാപകരോട് അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment