SUB DIST. QUIZ & TALENT SEARCH REGISTRATION

ശുക്രസംതരണം -അദ്ധ്യാപക പരിശീലനം പൂര്‍ത്തിയായി

ദേശീയബാലശാസ്ത്രകോണ്‍ഗ്രസ് കോ-ഓര്‍ഡിനേറ്റര്‍ ചാര്‍ലി വര്‍ഗ്ഗീസ്
ശുക്രസംതരണം -അദ്ധ്യാപക പരിശീലനംത്തില്‍ ക്ലാസ്സെടുക്കുന്നു
യന്‍സ് ഇനിഷ്യേറ്റീവിന്‍റേയും  ഹരിപ്പാട് ബി.ആര്‍.സിയുടേയുംസംയുക്താഭിമുഖ്യത്തില്‍ ശുക്രസംതരണത്തോടനുബന്ധിച്ചുള്ള അദ്ധ്യാപക പരിശീലനം ബി.ആര്‍.സിയില്‍ വെച്ചു നടന്നു. എസ്.എസ്.എ ആലപ്പുഴ ജില്ല പ്രോഗ്രാം ആഫീസര്‍ ഈശ്വരന്‍ നമ്പൂതിരി അദ്ധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്തു.ബി.പി.ഒ  വി.ഷൈനി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എ ആലപ്പുഴ ജില്ല പ്രോഗ്രാം ആഫീസര്‍ കെ.ആര്‍.വിശ്വംഭരന്‍ ,സി.ജി.സന്തോഷ് (സയന്‍സ് ഇനിഷ്യേറ്റീവ്),ആര്‍..മനോജ് (ഹെഡ്മാസ്റ്റര്‍,സംസ്കൃതം എച്ച്.എസ്.എസ് മുതുകുളം) എന്നിവര്‍ സംസാരിച്ചു.ദേശീയബാലശാസ്ത്രകോണ്‍ഗ്രസ് കോ-ഓര്‍ഡിനേറ്റര്‍ ചാര്‍ലി വര്‍ഗ്ഗീസ് ക്ലാസ്സെടുത്തു. ഇതിനോടൊപ്പം വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.വിവിധ സ്കൂളുകളില്‍ നിന്നായി നാല്‍പ്പതോളം അദ്ധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment