സയന്‍സ് ഇനിഷ്യേറ്റീവിന്റേയും ഹരിപ്പാട് ബി.ആര്‍.സിയുടേയും ആഭിമുഖ്യത്തില്‍ ജൂണ്‍ 2ന് രാവിലെ 10 മണിക്ക് ഹരിപ്പാട് ബി.ആര്‍.സിയില്‍ വെച്ച് അദ്ധ്യാപകര്‍ക്കായി ശുക്രസംതരണത്തേക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം ,ക്ലാസ് ,കണ്ണട നിര്‍മ്മാണ പരിശീലനം എന്നിവ സംഘടിപ്പിക്കുന്നു.ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസ് കോ-ഓര്‍ഡിനേറ്റര്‍ ചാര്‍ലി വര്‍ഗ്ഗീസ് പരിശീലനത്തില്‍ ക്ലാസ്സെടുക്കും.പരിശീലന പരിപാടിയുടെ ഉദ്ഘാടനം എസ്.എസ്.എ ആലപ്പുഴ ജില്ല പ്രോഗ്രാം ആഫീസര്‍ കെ.ആര്‍ വിശ്വംഭരന്‍ നിര്‍വ്വഹിക്കും. താല്‍പ്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ ഇതില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്കുചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യാം
TRANSIT OF VENUS REGISTRATION -CLICK HERE
ജൂണ്‍ 6ന് കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്‍റേയും സയന്‍സ് ഇനിഷ്യേറ്റീവിന്‍റേയും സംയുക്താഭിമുഖ്യത്തില്‍ ഹരിപ്പാട് ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ ശുക്രസംതരണം വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കും.
ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സഹകരണത്തോടെ സയന്‍സ് ഇനിഷ്യേറ്റീവ് സ്കൂള്‍ കുട്ടികള്‍ക്കായി സൗരക്കണ്ണടകള്‍ വിതരണം ചെയ്യും.ശുക്രസംതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി എല്ലാ ശാസ്ത്രാദ്ധ്യാപകരും സഹകരിക്കണമെന്ന് സയന്‍സ് ഇനിഷ്യേറ്റിവ് എല്ലാ ശാസ്ത്രാദ്ധ്യാപകരോടും അഭ്യര്‍ത്ഥിക്കുന്നു.

No comments:
Post a Comment