SUB DIST. QUIZ & TALENT SEARCH REGISTRATION

സി.വി.രാമന്‍ ഉപന്യാസ മത്സരം - സ്കൂള്‍ & സബ് ജില്ലാതലം


സര്‍ /മാഡം,
ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സി.വി രാമന്‍ ഉപന്യാസ മത്സരത്തിന്റെ സ്കൂള്‍ തല മത്സരം ആഗസ്റ്റ് 21നകം സംഘടിപ്പിക്കേണ്ടതാണ്.സ്കൂള്‍ തല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് സബ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുംഹൈസ്ക്കൂളിനും ഹയര്‍സെക്കന്ററി വിഭാഗത്തിനും പ്രത്യേകം വിഷയങ്ങളായിരിക്കും ഉണ്ടാവുകതാഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളില്‍ മത്സരസമയത്ത് നറുക്കിട്ടെടുക്കുന്ന ഒരു വിഷയമായിരിക്കും അതാത് വിഭാഗത്തിന്റെ ഉപന്യാസ വിഷയംസബ് ജില്ലജില്ല,സംസ്ഥാന മത്സരങ്ങളിലും ഇതേ വിഷയങ്ങളായിരിക്കും ഉപന്യാസത്തിന് നല്‍കിയിരിക്കുന്നത്സബ് ജില്ലാ മത്സരത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ലജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന രജിസ്ട്രേഷന്‍ ഫോമിന്റെ പ്രിന്റെടുത്ത് വിദ്യാലയമേലധികാരി സാക്ഷ്യപ്പെടുത്തിയത് സബ് ജില്ലാ മത്സര സമയത്ത് കൊണ്ടുവരേണ്ടതാണ്സബ് ജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഐ.ഡി കാര്‍ഡ്യൂണിഫോം എന്നിവ ധരിച്ചുകൊണ്ടു വരാന്‍ പാടില്ലഇത് പാലിക്കാത്തവരെ സബ് ജില്ലാ മത്സരത്തില്‍ പ്രവേശിപ്പിക്കുന്നതല്ലമത്സരങ്ങളേ സംബന്ധിച്ചുള്ള അറിയിപ്പ് സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മുന്‍കൂടി നല്‍കണമെന്ന് താല്‍പ്പര്യപ്പെടുന്നുസബ് ജില്ലാ മത്സരതീയതി പിന്നീട് അറിയിക്കുന്നതാണ്.

വിശ്വസ്തതയോടെ,
സി.ജി.സന്തോഷ്,
സെക്രട്ടറിസയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ഹരിപ്പാട് സബ് ജില്ല
Mob. No.7592076751
ിഷയം.
(ഹൈസ്ക്കൂള്‍ വിഭാഗം )
1. നവകേരള സൃഷ്ടിക്കായി ഉറവിട മാലിന്യ സംസ്ക്കരണംപ്രശ്നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും
(Waste management at source for rebuild of Kerala, Problems and Remedies)
2.രസതന്ത്രത്തിന്റെ വളര്‍ച്ചയില്‍ ആവര്‍ത്തന പട്ടികയുടെ പങ്ക്
( Role of Periodic table in the development of Chemistry )
3. ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തിന്റെ നാള്‍ വഴികള്‍
(Miles stones in Indian Astronomy )
ിഷയം.
(ഹയര്‍സെക്കന്ററി വിഭാഗം )
1. ദൂരദര്‍ശിനിയും ബഹിരാകാശ പര്യവേഷണങ്ങളും
(Telescope and space missions )
2. രോഗങ്ങളുടെ വരവും തിരിച്ചുവരവും കേരളത്തിന്റെ ആരോഗ്യരംഗത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളും
( Effective management of emerging and re-emerging diseases in Kerala )
3. സുസ്ഥിര കാർഷിക വികസനത്തിന് രസതന്ത്രത്തിന്റെ പങ്ക്
(Role of Chemistry in sustainable agriculture)

No comments:

Post a Comment