ഹരിപ്പാട്: ശാസ്ത്ര പ്രക്ഷേപണമായ റേഡിയോ സയൻഷ്യയുടെ പ്രക്ഷേപണം 2026 ജൂൺമുതൽ ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെയുള്ള സമയത്ത് ഉണ്ടായിരിക്കുമെന്ന് റേഡിയോ സയൻഷ്യ പ്രോഗ്രാം കോ- ഓർഡിനേറ്റർ അറിയിച്ചു. അദ്ധ്യാപകർക്കും കുട്ടികൾക്കും കേൾക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടിയാണ് പ്രക്ഷേപണ സമയം ക്രമീകരിക്കുന്നത്. ഈ ദിവസങ്ങളിൽ വൈകിട്ട് 8 മണിക്ക് പുനഃപ്രക്ഷേപണവും ഉണ്ടായിരിക്കും.