ഹരിപ്പാട്
ഉപജില്ലയിലെ എല്‍.പി
മുതല്‍ ഹയര്‍സെക്കന്ററി
വരെയുള്ള വിദ്യാലയങ്ങളിലെ
സയന്‍സ് ക്ലബ്ബുകളുടെ ഓണ്‍ലൈന്‍
രജിസ്ട്രേഷന്‍ 2019
ജൂലയ്
15 ന്
മുമ്പായി പൂര്‍ത്തിയാക്കേണ്ടതാണ്.
ഹയര്‍സെക്കന്ററി
-ഹൈസ്ക്കൂളുകളിലുള്ള
എല്‍.പി,
യു.പി,
ഹൈസ്ക്കൂള്‍
, ഹയര്‍സെക്കന്ററി
വിഭാഗങ്ങള്‍ പ്രത്യേകമായും
യു.പി
സ്കൂളുകളിലുള്ള എല്‍.പി
, യു.പി
വിഭാഗങ്ങള്‍ പ്രത്യേകമായിത്തന്നെ
അതാത് വിഭാഗങ്ങളില്‍ രജിസ്റ്റര്‍
ചെയ്യേണ്ടതാണ്.
( മാന്വല്‍
പ്രകാരം ഓരോ വിഭാഗത്തിനും
പ്രത്യേകം സയന്‍സ് ക്ലബ്ബുകള്‍
രൂപികരിക്കണം എന്നതിന്റെ
അടിസ്ഥാനത്തില്‍ ).
ഇതിനായി
സയന്‍ഷ്യ (www.scientia.org.in
) ലെ
സയന്‍സ് ക്ലബ്ബ് പേജില്‍
പ്രവേശിച്ച് മെനുബാറിലെ
Registration എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍
ലഭിക്കുന്ന Scientia
Online ലെ
മെനുബാറില്‍ നല്‍കിയിട്ടുള്ള
ബാലശാസ്ത്രവേദി (LP),
Science Club (UP), Science Club ( HS, HSS, VHSE ) എന്ന
ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത്
അതാത് വിഭാഗത്തിന്റെ രജിസ്ട്രേഷന്‍
പൂര്‍ത്തിയാക്കാവുന്നതാണ്.
സയന്‍സ്
ക്ലബ്ബിന്റെ സുഗമമായ
പ്രവര്‍ത്തനത്തിന് രജിസ്ട്രേഷന്‍
ആവശ്യമായതിനാല്‍ എല്ലാ
അദ്ധ്യാപകരും വിദ്യാലയങ്ങളും
ഈ പ്രവര്‍ത്തനം സമയബന്ധിതമായി
പൂര്‍ത്തിയാക്കണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു.
-സെക്രട്ടറി
,SDSCA, ഹരിപ്പാട്
ഉപജില്ല
No comments:
Post a Comment